
Breaking News
നാളെ മുതല്‍ ലുസൈല്‍ റോഡിലെ പേള്‍ ഇന്റര്‍ചേഞ്ചില്‍ 6 ദിവസത്തെ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. നാളെ മുതല്‍ ലുസൈല്‍ റോഡിലെ പേള്‍ ഇന്റര്‍ചേഞ്ചില്‍ 6 ദിവസത്തെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.
ജൂലൈ 23 ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്ക് ദോഹയില്‍ നിന്നും കത്താറയില്‍ നിന്നും പേള്‍ ഐലന്‍ഡിലേക്കുള്ള ട്രാഫിക്കിനെ ബന്ധിപ്പിക്കുന്ന ജംഗ്ഷനിലെ വലത് തിരിവ് അടക്കും. കത്താറയില്‍ നിന്ന് പേള്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന റോഡ് ഉപയോക്താക്കള്‍ക്ക് അടച്ച വലത്തേക്ക് തിരിയുന്നതിന് മുമ്പായി ആദ്യ ആക്‌സസ് എടുക്കാം, തുടര്‍ന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ പ്രാദേശിക റോഡുകള്‍ ഉപയോഗിക്കാമെന്ന് അശ് ഗാല്‍ വയക്തമാക്കി