കോവിഡ് കാലത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയത് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയത് ഖത്തര്‍ . കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ ലോക സഭയില്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതാണിത്.
2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലങ്ങളില്‍ ഖത്തറിലേക്ക് തൊഴിലിനായി എത്തിയത് 51,496 പേരാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇക്കാലയളവില്‍ മൊത്തമായി 1,41, 171 പേരാണ് എത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന യു.എ.ഇ യിലേക്ക് ഈ കാലയളവില്‍ 13,567 പേര്‍ മാത്രമാണ് എത്തിയത്. യാത്ര നിയന്ത്രണങ്ങളാല്‍ സൗദിയിലേക്കും വളരെ കുറച്ചാളുകളേ എത്തിയുള്ളൂ.
എം.പിമാരായ ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, എ. ചെല്ല കുമാര്‍ എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ പ്രസ്താവന.