
Archived Articles
ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം ദോഹ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം ദോഹ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 10, 12 പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയാണ് മെമന്റോ നല്‍കി ആദരിച്ചത്.
ഡോണ ജോഷി, പവന്‍ റെജി, മിര്‍സാ അനീഷ്, ആഷിഖ് അനീഷ്, സൂരജ് രാജീവ് എന്നിവര്‍ക്കുള്ള മെമന്റോ രക്ഷിതാക്കള്‍ ഏറ്റുവാങ്ങി.
പ്രസിഡന്റ് ഷംസുദ്ധീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രാജീവ് കുമാര്‍ ട്രഷറര്‍ കമാലാധരന്‍ എന്നിവര്‍ സംസാരിച്ചു.
ജോഷി മാത്യു, നസീര്‍ ,രാജീവ് കുമാര്‍, കമലാദരന്‍ എന്നിവരാണ് മെമന്റോ വിതരണം ചെയ്തത്.