യാത്ര കഴിഞ്ഞ് വന്നവര്‍ ആന്റിജന്‍ ടെസ്റ്റെടുക്കാന്‍ മറക്കല്ലേ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ വേനലവധി കഴിഞ്ഞ് ആയിരക്കണക്കിനാളുകളാണ് വരും ദിവസങ്ങളില്‍ ദോഹയിലെത്തുക. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നൊക്കെ ദോഹയിലേക്ക് സീറ്റ് ലഭിക്കാന്‍ വലിയ ഡിമാന്റും ഭീമമായ തുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ റിട്ടേണ്‍ ടിക്കറ്റെടുക്കാതെ പോയവരാണ് പ്രയാസപ്പെടുക.
യാത്ര കഴിഞ്ഞ് വന്നവരൊക്കെ ആന്റിജന്‍ ടെസ്റ്റെടുക്കാന്‍ മറക്കരുതെന്നോര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്. ദോഹയിലെത്തി 24 മണിക്കൂറിനകം ആന്റിജന്‍ ടെസ്റ്റെടുക്കണമെന്നാണ് വ്യവസ്ഥ.
ശനിയാഴ്ച ദോഹയിലെത്തുന്നവര്‍ ഞായറാഴ്ച ആന്റിജന്‍ ടെസ്റ്റെടുത്താല്‍ മതി. അങ്ങനെയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആ ടെസ്റ്റ് ഫലം സ്‌കൂളില്‍ പോകുന്നതിിനും ഉപയോഗിക്കാം.
സ്‌കൂള്‍ തുറക്കുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികളും ജീവനക്കാരും റാപിഡ് ആന്റിജന്‍ ടെസ്റ്റെടുക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം.