Archived Articles
ഫിഫ 2022 ലോകകപ്പ് വളണ്ടിയര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളി പയനിയര്‍ വളണ്ടിയര്‍മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് വളണ്ടിയര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളി പയനിയര്‍ വളണ്ടിയര്‍മാര്‍. മെയ് 13ന് തുടങ്ങി ആഗസ്റ്റ് 13 ന് അവസാനിച്ച മൂന്ന് മാസം നീണ്ട വേള്‍ഡ് കപ്പ് വളണ്ടിയര്‍ തിരെഞ്ഞെടുപ്പിലാണ് ശ്രദ്ധേയമായി മലയാളികള്‍ തിളങ്ങിയത്.
ഫിഫ 2022 ലോകകപ്പിനുളള പതിനയ്യായിരത്തോളം വളണ്ടിയര്‍മാരെ തിരെഞ്ഞെടുക്കാന്‍ നിയോഗിച്ച 500 ഓളം പയനിയര്‍ വളണ്ടിയര്‍മാരില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. പ്രതിദിനം ആയിരത്തിലതികം പേരാണ് ദോഹ എക്‌സിബിഷന്‍ സെന്ററില്‍ അഭിമുഖത്തിനായി എത്തിയിരുന്നത്.
12 ലക്ഷത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ലോകകപ്പിനായി 20000 വളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത് . അതില്‍ 15000 പേര്‍ ഖത്തറില്‍ നിന്നും 5000 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയുമാണ് തിരഞ്ഞെടുക്കുന്നത്.