Breaking News
രോഗികളെ ചികിത്സിക്കുന്നതിന് ‘ലാഫിംഗ് ഗ്യാസ്’ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ദന്ത ഡോക്ടര്‍മാരോട് പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ രോഗികളെ ചികിത്സിക്കുന്നതിന് ‘ലാഫിംഗ് ഗ്യാസ്’ (നൈട്രസ് ഓക്സൈഡ്) ഉപയോഗിക്കുന്നത് നിര്‍ത്താന്‍ എല്ലാ ദന്തഡോക്ടര്‍മാരോടും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ്് വകുപ്പാണ് (ഡിഎച്ച്പി) അടുത്തിടെ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കുലര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവുമായി പൊരുത്തപ്പെടാത്ത രീതിയില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു.