പ്രോമിസ് ഡെന്റല്‍ സെന്റര്‍ മദീന ഖലീഫ സൗത്ത് ശാഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. പ്രോമിസ് മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രോമിസ് ഡെന്റല്‍ സെന്റര്‍ മദീന ഖലീഫ സൗത്ത് ശാഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
മുന്‍ എം.എല്‍.എഎ പാറക്കല്‍ അബ്ദുല്ല മുഖ്യ അതിഥിയായി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
ഡെന്റല്‍ ഇന്‍ പ്ലാന്‍സ്, പെഡോഡോണ്ടിക്സ്, ഓര്‍ത്തോഡോണ്‍ടിക്സ്, എന്‍ഡോഡോണ്‍ടിക്സ് തുടങ്ങി പല്ല് രോഗവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളില്‍ വൈദഗ്ധ്യം നേടിയ സ്പെഷ്യലൈസ്ഡ് ഡോക്ടേഴ്സ് ഉള്‍പ്പെടെ 50 മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ മെഡിക്കല്‍ ടീം. അറബിക് ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, ബംഗാളി’ തമിഴ് ,മലയാളം, നേപ്പാളി, ഉറുദു, മറാത്തി, കന്നട, മര്‍വാരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫ്രണ്ട് ഓഫീസ് എല്ലാ വിഭാഗമാളുകള്‍ക്കും ഏറെ സഹായകകരമാകും. ഇറ്റലിയിലെ ആന്തോസില്‍ നിന്നുള്ള ഡെന്റല്‍ ചെയറുകള്‍, ജര്‍മനിയില്‍ നിന്നുള്ള പനോരമ, ലാറ്ററല്‍ സഫലോഗ്രാം പോലുള്ള എക്്സറെ യൂണിറ്റുകള്‍ തുടങി മികച്ച ചികിത്സ ഫലം ലഭിക്കുന്നതിനു സാധ്യതയുള്ള ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ദന്ത ചികിത്സയും കോസ്മെറ്റിക് ട്രീറ്റ്മെന്റും ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ചുരുങ്ങിയ നിരക്കിലുള്ള ചികിത്സ ലഭിക്കുന്നതിന് വിദൂര രാജ്യങ്ങളിലേക്ക് ജനങ്ങള്‍ പോകുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ ശ്രമം കൊണ്ട് കഴിയട്ടെ എന്നും പ്രോമിസ് സി.ഇ.ഒ സോ. അബ്ദുസമദ് പറഞ്ഞു. ഗുണമേന്മയും നിലവാരവുമുള്ള കൃത്യമായ ചികിത്സ പ്രാദേശികമായി ലഭിക്കുന്നുവെന്നതും സ്ഥിരമായ തുടര്‍ ചികിത്സകള്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയുന്നുവെന്നതും മറ്റൊരു നേട്ടമാണെന്നും ഡോ. അബ്ദു സമദ് പറഞ്ഞു.
പ്രോമിസ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ ശാഖയാണ് പ്രോമിസ് ഡെന്റല്‍ സെന്റര്‍. ദന്തരോഗ മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും തന്റെ പ്രൊഫഷണലിസവും പരിചരണവും വഴി സമൂഹത്തില്‍ വലിയ സ്ഥാനം ലഭിക്കുകയും ചെയ്ത ഡോ. അബ്ദുസമദ് ആണ് ഈ കമ്പനി സ്ഥാപിക്കുകയും ഇതിനെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ റയ്യാനില്‍ സ്ഥാപിച്ച റയ്യാന്‍ ഡെന്റല്‍ സെന്റര്‍ ആണ് കമ്പനിയുടെ ആദ്യ ശാഖ. അതിനുശേഷം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഡെന്റല്‍ കേന്ദ്രങ്ങള്‍ കൂടി പ്രോമിസ് ഡെന്റല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഖത്തറിന്റെ എല്ലാ മേഖലയിലുമുള്ള ആളുകള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു വിപുലീകരണം. ഇസ്ഗാവ, മൈദര്‍, ഉം അല്‍ദൂം തുടങ്ങിയ ഏരിയകളിലൂടെയാണ് തങ്ങളുടെ ഡെന്റല്‍ കേന്ദ്രങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിച്ചത്. ഇതിനകം ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് വിജയകരമായ ചികിത്സ നല്‍കി കഴിഞ്ഞു.