Breaking News
ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 15-21 ആഴ്ചയിലെ പ്രതിദിന ശരാശരി 611 ആയി, രാജ്യത്ത് നിലവില്‍ 4845 കോവിഡ് രോഗികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 15-21 ആഴ്ചയിലെ പ്രതിദിന ശരാശരി 611 ആയി കുറഞ്ഞു. ഇതില്‍ 532 കമ്മ്യൂണിറ്റി കേസുകളും 79 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ് . മുന്‍ ആഴ്ചയില്‍ സമൂഹത്തിലെ 613 പ്രതിദിന ശരാശരി കേസുകളും യാത്രക്കാര്‍ക്കിടയിലെ 103 പ്രതിദിന ശരാശരി കേസുകളും അടക്കം പ്രതിദിന ശരാശരി 716 ആയിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച നേരിയ കുറവ് കാണിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ മൊത്തം 681 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.