Breaking News
സ്‌കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴുമുള്ള യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ബോധവല്‍ക്കരണം പ്രധാനം
അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴുമുള്ള യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ബോധവല്‍ക്കരണം പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം. അത്യാവശ്യമായ സുരക്ഷ നടപടികളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം.
പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ ബസ് ഡ്രൈവര്‍ക്ക് കാണാവുന്ന സുരക്ഷിതമായ സ്ഥലത്ത് ബസ് കാത്തുനില്‍ക്കുക, ബസിന്റെ പിറക് വശത്ത് നില്‍ക്കാതിരിക്കുക, ബസിനകത്ത് നിശബ്ദരായിരിക്കുകയും ചലിക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക, ഒരിക്കലും ഡ്രൈവറുടെ ശ്രദ്ധ തിരിക്കാതിരിക്കുക, ബസ് സുപ്പര്‍വൈസറുടെ നിര്‍ദേശങ്ങള്‍ പാലിക്കുക, ജനാലകളും എമര്‍ജന്‍സി എക്സിറ്റും നശിപ്പിക്കാതിരിക്കുക, ബസില്‍ കേറുമ്പോഴും ഇറങ്ങുമ്പോഴും ക്യൂ സിസ്റ്റം പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്‌ബോധിപ്പിച്ചു .