പുതിയ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പുതിയ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. റീട്ടെയില്‍ വ്യാപാര രംഗത്തെ ഉപഭോക്താക്കളുടെ ഇഷ്ട കേന്ദ്രമായ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവാമിറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന്‍ ബക്കര്‍, ഡയറക്ടര്‍ ഷാഹിദ് ബക്കര്‍, മറ്റു മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രണ്ടു മെഗാ പ്രൊമോഷനുകള്‍ ആണ് തങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്കായി സഫാരി ഇത്തവണ ഒരുക്കിയിരിക്കുന്നത്. അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും, ഇ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൂന്ന് എംജി സെഡ് എസ് 2024 മോഡല്‍ കാറുകളും ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമര്‍ ശാഖയില്‍ നിന്നും വെറും അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ വഴി ഉപഭോക്താവിന് ഒരു ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസ്സ് നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു നറുക്കെടുപ്പുകളിലൂടെ ആണ് വിജയികളെ കണ്ടെത്തുന്നത്.ഒന്നാം സമ്മാനമായി അന്‍പതിനായിരം റിയാല്‍, രണ്ടാം സമ്മാനമായി
ഇരുപത്തിയയ്യായിരം റിയാല്‍, മൂന്നാം സമ്മാനമായി പതിനായിരം റിയാല്‍, നാലാം സമ്മാനമായി അയ്യായിരം റിയാല്‍, അഞ്ചാം സമ്മാനമായി മൂവായിരം റിയാല്‍, ആറാം സമ്മാനമായി രണ്ടായിരം റിയാല്‍, ഏഴാം സമ്മാനമായി ആയിരം റിയാല്‍ വച്ച് അഞ്ചു പേര്‍ക്കും ആണ് ലഭിക്കുക. 2024 ഒക്ടോബര്‍ 16 മുതല്‍ 29 ഡിസംബര്‍ 2024 വരെ ആണ് ഈ പ്രൊമോഷന്‍ നടക്കന്നുത്.

ഇതിനോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷന്‍ ആണ് അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് മൂന്ന് എംജി സെഡ് എസ് 2024 മോഡല്‍ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം. ഈ പ്രൊമോഷനില്‍ മൂന്നു നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഈ പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പ് 2024 നവംബര്‍ 14 നും, രണ്ടാമത്തെ നറുക്കെടുപ്പ് 2024 ഡിസംബര്‍ 16 നും, അവസാന നറുക്കെടുപ്പ് 2025 ജനുവരി 14 നും ആണ് നടക്കുക.
ഈ രണ്ടു പ്രമോഷനും സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമറില്‍ ഉള്ള സഫാരി ഹൈപ്പര്‍മാര്‍കെറ്റില്‍ മാത്രമാകും ലഭ്യമാവുക.

ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം തന്നെ ലോകോത്തര ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളടക്കം എല്ലാം ഒരു കുടകീഴില്‍ ലഭ്യമാക്കാന്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.

സഫാരിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനും, ഷോപ്പിങ് ആസ്വദിക്കാനും വിശാലമായ സംവിധാനങ്ങളാണ് പുതിയ ഹൈപ്പര്‍മാര്‍കറ്റില്‍ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ വിലയില്‍ സഫാരി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഐ ലൈഫ് സെഡ് എയര്‍ നോട്ടുബുക്ക് വെറും മുന്നൂറ്റി നാല്പത്തിയൊമ്പതു റിയാല്‍, മുപ്പത്തിരണ്ടു ഇഞ്ച് സില്‍വെര്‍ഡോം ടീവി വെറും നൂറ്റിയമ്പൊത്തൊമ്പതു റിയാല്‍, ഫെറിക്‌സ് ഹൈപ്രഷര്‍ വാഷര്‍ വെറും എണ്‍പത്തിയൊമ്പതു റിയാല്‍, എഴുനൂറു ഗ്രാം പെര്‍ഡിക്‌സ് ഫ്രോസണ്‍ ചിക്കന്‍ വെറും ആറ് റിയാല്‍, മൂന്നു പീസ് കുക്ക് വെയര്‍ സെറ്റ് വെറും മുപ്പത്തിയൊമ്പതു റിയാല്‍, പന്ത്രണ്ടു ഇഞ്ച് ബൈസിക്കിള്‍ വെറും അറുപത്തിയൊമ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

ഖത്തറിലെ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ ഉപഭോക്തൃപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ഒരു വ്യവസായ ശൃംഖല ആണ് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഗുണമേന്മയുള്ള സാധനങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് സഫാരിയുടെ മുദ്രാവാക്യം. അടിസ്ഥാന തലത്തിലുള്ളവര്‍ മുതല്‍ ഉയര്‍ന്ന തലത്തിലുള്ളവരുടെ വരെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഫാരി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഷോപ്പിങ്ങിനു ഉപരിയായി ഒരു വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കുക എന്നതാണ് സഫാരിയുടെ ഉദ്ദേശം, ഇതിനോടകം തന്നെ നിരവധി കല കായിക സാംസ്‌കാരിക പരിപാടികള്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും നടന്നിട്ടുണ്ട്.
ഷോപ്പിങ്ങിനോടൊപ്പം ഒപ്പം തന്നെ സംഗീതം ആസ്വദിക്കാനും, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപെട്ട താരങ്ങളെ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ സിനിമ പ്രൊമോഷനുകളിലൂടെയും, സംഗീത സന്ധ്യകളിലൂടെയും സഫാരി ഒരുക്കിയിട്ടുണ്ട്,
കൂടാതെ പഞ്ചഗുസ്തി, വടം വലി തുടങ്ങിയ വിവിധയിനം കായിക മത്സരങ്ങളും, കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങളും, ഫണ്‍ ഗെയിമുകളും, ഫോട്ടോഗ്രഫി മത്സരങ്ങളും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രതേകം പാചക മത്സരങ്ങളും
എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് കലാകായിക സാംസ്‌കാരിക രംഗത്തെ സകല മേഖലകളിലും നിറ സാന്നിധ്യമായി സഫാരി എന്നും ഉപഭോക്താക്കള്‍ക്കായി നിലകൊള്ളുന്നു

മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള പ്രൊമോഷനുകള്‍ സഫാരിയുടെ മാത്രം പ്രത്യേകതയാണ്.

2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കികൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. ഖത്തറിലെ റീറ്റയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും,
സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്.യുവികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയ സഫാരി എന്നും വെത്യസ്തത നിറഞ്ഞതും എന്നാല്‍ ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ്
സഫാരി ഓരോ പ്രൊമോഷനുകളും അവതരിപ്പിക്കാറുള്ളത്. ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടി മുേന്നറിക്കൊണ്ടിരിക്കുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മറ്റു ശാഖകള്‍ അബുഹമൂറിലും, സല്‍വ്വാ റോഡിലും, അല്‍ഖോറിലും, ബര്‍വ്വ വില്ലേജിലും, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്നുണ്ട്.

Related Articles

Back to top button