Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഒ.ഐ.സി.സി-ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:ഒ.ഐ.സി.സി-ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഖത്തര്‍മാസ്റ്റര്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് സൗജന്യ മെഡിക്കല്‍ പരിശോധന നല്‍കിയത്.ക്യാമ്പില്‍ 400 ഓളം പേര്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്ക് പ്രമേഹവും,പ്രഷറും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും നല്‍കി.കൂടാതെ പരിശോധനക്കെത്തിയ ഓരോരുത്തര്‍ക്കും സൗജന്യ ഹെല്‍ത്ത് &ഡെന്റല്‍ ചെക്ക് അപ്പ് കൂപ്പണുകളും വിതരണംചെയ്തു.

മെഡിക്കല്‍ ക്യാമ്പ് ഒ.ഐ.സി.സി- ഇന്‍കാസ് ഖത്തര്‍ സെട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.ഒ.ഐ.സി.സി -ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പിസി നൗഫല്‍ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
സലീം ഇടശ്ശേരി , നഹാസ് കൊടിയേരി , ജോര്‍ജ് അഗസ്റ്റിന്‍ , ജോണ്‍ ഗില്‍ബേര്‍ട്ട് , നാസര്‍ വടക്കേക്കാട് , ചാന്ദിഷ് ചന്ദ്രന്‍ ,നദീം മാന്നാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജാഫര്‍ കമ്പാല സ്വാഗതവും ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.

ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ,ഡോം ഖത്തര്‍ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് , ജൂട്ടാസ് പോള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു തൊഴിലാളികളുമായി സംവദിച്ചു.

വസീം പൊന്നാനി ,സായിദ് തെന്നല , മുഹമ്മദലി കുറ്റിപ്പുറം , മുഫാസ് , രജീഷ് ബാബു , ഷഫീര്‍ നരണിപ്പുഴ , രാഖില്‍ കൂനോള്‍മാട് , നിയാസ് കൊട്ടപ്പുറം , അനീസ് കെ.ടി വളപുരം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button