Breaking News
ഖത്തറിലേക്ക് കരമാര്‍ഗം ഹാഷിഷ് കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് കരമാര്‍ഗം ഹാഷിഷ് കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തത്. കാറിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് പിടികൂടിയത്.
മൊത്തം 5 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ഖത്തറില്‍ മയക്കുമരുന്ന് വേട്ടകള്‍ ആവര്‍ത്തിക്കുകയാണ് . കരമാര്‍ഗവും കടല്‍ മാര്‍ഗവും വായു മാര്‍ഗവുമൊക്കെ നടക്കുന്ന ശ്രമങ്ങള്‍ തകര്‍ക്കുന്ന കസ്റ്റംസ് വകുപ്പ് അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.