Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ദ്ധന, ആഗസ്ത് 29 സെപ്തംബര്‍ 4 ആഴ്ചയിലെ പ്രതിദിന ശരാശരി 579 ആയി, രാജ്യത്ത് നിലവില്‍ 4544 കോവിഡ് രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ദ്ധന , ആഗസ്ത് 29 സെപ്തംബര്‍ 4 ആഴ്ചയിലെ പ്രതിദിന ശരാശരി 579 ആയി. ഇതില്‍ 533 കമ്മ്യൂണിറ്റി കേസുകളും 46 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ് . മുന്‍ ആഴ്ചയില്‍ സമൂഹത്തിലെ പ്രതിദിന ശരാശരി 488 കേസുകളും യാത്രക്കാര്‍ക്കിടയിലെ പ്രതിദിന ശരാശരി 45 കേസുകളും അടക്കം പ്രതിദിന ശരാശരി 533 ആയിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 4207 ആയിരുന്നത് ഈ ആഴ്ചയില്‍ 4544 ആയി ഉയര്‍ന്നിട്ടുണ്ട്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച നേരിയ വര്‍ദ്ധനവാണ് കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ പ്രതിവാര റിപ്പോര്‍ട്ടാണിത്.

കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ മൊത്തം 681 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles

Back to top button