ഫിഫ 2022 ലെ നിയമ ഹാന്‍ഡ്ബുക്ക് പ്രസിദ്ധീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ നിയമങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുന്ന 2022 ലെ ലീഗല്‍ ഹാന്‍ഡ്ബുക്ക് ഫിഫ പ്രസിദ്ധീകരിച്ചു. 2022 ഹാന്‍ഡ്ബുക്കില്‍ ലോകകപ്പ് നിയന്ത്രണങ്ങള്‍, ഫിഫ ചട്ടത്തിന്റെ ഏറ്റവും പുതിയ പതിപ്പ്, കളിക്കാരുടെ സ്റ്റാറ്റസ്, ട്രാന്‍സ്ഫര്‍ റെഗുലേഷനുകള്‍, ഫുട്‌ബോള്‍ കോര്‍ട്ടിനെ നിയന്ത്രിക്കുന്ന നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പടെ ഫിഫയുടെ ഏറ്റവും പുതിയ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, സര്‍ക്കുലറുകള്‍, നിയമപരമായ രേഖകള്‍ എന്നിവയുടെ അവലോകനം മുതലായവയാല്‍ സമ്പന്നമാണ് .
ഫിഫ മുമ്പ് 2020-ലും 2021-ലും അതിന്റെ നിയമപരമായ ഹാന്‍ഡ്ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍, ഫുട്‌ബോള്‍ സ്ഥാപനങ്ങളിലും മത്സരങ്ങളിലും പ്രയോഗിക്കുന്ന നിയന്ത്രണങ്ങളിലും നിയമങ്ങളിലും ഏറ്റവും പുതിയ മാറ്റങ്ങളും ഭേദഗതികളും വെളിച്ചം വീശുന്നതാണ് ഈ വര്‍ഷത്തെ പതിപ്പ്. ഫിഫ ലീഗല്‍ ഗൈഡ് legal.fifa.com ല്‍ ലഭ്യമാണ്