Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വര്‍ഷത്തിലേക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ പി.ആര്‍.ഒ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വര്‍ഷത്തിലേക്ക്.

സംരംഭകര്‍ക്കാവശ്യമായ പി.ആര്‍.ഒ സേവനങ്ങള്‍ വിശ്വസ്തതയോടെയും കൃത്യതയോടെയും നിര്‍വ്വഹിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന് കഴിഞ്ഞ പത്ത് വര്‍ഷമായി 3000 ലത്തിധം കമ്പനികള്‍ തുടങ്ങാനും സംരഭകര്‍ക്കാവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാനും സാധിച്ചുവെന്നു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ പറഞ്ഞു.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംരഭകര്‍ക്കായി വൈവിധ്യമാര്‍ന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനി ഫോര്‍മേഷന്‍, പി.ആര്‍.ഒ, മന്ദൂബി സേവനങ്ങള്‍, സ്ഥാപനം ആരംഭിക്കാനവശ്യമായ ലോക്കല്‍ സ്പോണ്‍സര്‍, ഓഫീസ് സ്‌പേസ്, വെബ് സൈറ്റ് ഡവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍കെറ്റിംഗ്, സോഷ്യല്‍മീഡിയ മാനേജ്‌മെന്റ്, ലീഗല്‍ അഡൈ്വസറി,കണ്‍സല്‍ട്ടന്‍സി, ലീഗല്‍ ട്രാന്‍സ്ലേഷന്‍ തുടങ്ങി ഒരു സംരംഭത്തിനവാശ്യമായ വിവിധ സേവനങ്ങളാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് നല്‍കി വരുന്നത്.

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിനു കീഴില്‍ പ്രൊഫഷണല്‍ സര്‍വ്വീസസ്, അല്‍ത്തായി സര്‍വ്വീസസ്, നജാത്ത് ട്രേഡിംഗ്, പ്രൊഫഷണല്‍ ഡിജി സൊലൂഷന്‍സ്, പ്രൊഫഷണല്‍ ജനറല്‍ ട്രേഡിംഗ്, ഫ്‌ലൈഗോ ടൂറിസം സര്‍വീസസ്, പിബിജി ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫില്‍സ ഹോളിഡെയ്‌സ് തുടങ്ങി പത്തോളം സംരഭങ്ങള്‍ നിലവിലുണ്ട്.

പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്ക് ഖത്തറിലെ വേള്‍ഡ് കപ്പ് കൗണ്ട് ക്ലോക്കിന് സമീപം നടന്ന പരിപാടിയില്‍ വെച്ച് തുടക്കമായി.

ഡയക്ടര്‍മായ ഹനീഫ തച്ചറക്കല്‍, ശംസുദ്ദീന്‍ തച്ചറക്കല്‍, മന്‍സൂറലി തച്ചറക്കല്‍, ജനറല്‍ മാനേജര്‍ ഹസനലി പഞ്ച്വാനി, മാനേജര്‍ നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button