
ഖത്തര്‍ അമീറും ബില്‍ ഗേറ്റ്‌സും ദോഹയില്‍ കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയര്‍മാനുമായ ബില്‍ ഗേറ്റ്സുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് രാവിലെ അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഖത്തര്‍ നടത്തുന്ന മാനുഷിക സേവന ശ്രമങ്ങളെ, വിശിഷ്യാ അഫ്ഗാന്‍ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങളെ ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു.
കൂടിക്കാഴ്ചയില്‍, ഇരുപക്ഷവും തമ്മിലുള്ള നിലവിലുള്ള ബന്ധങ്ങളും അതിന്റെ വികസനത്തിനുള്ള സാധ്യതകളും അവലോകനം ചെയ്തു, കൂടാതെ പരസ്പര താല്‍പര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയീഭവിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .