Archived Articles

ഖത്തറുമായുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തിന്റെ ആഴം ഊന്നിപ്പറഞ്ഞ് സൗദി അംബാസഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സൗദി അറേബ്യന്‍ അംബാസഡര്‍ മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍-സൗദ് രാജകുമാരന്‍ സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും സാഹോദര്യവും ബന്ധുത്വ ബന്ധത്തിന്റെ ആഴവും ഊന്നിപ്പറഞ്ഞു. സ്നേഹം, അഭിനന്ദനം, പരസ്പര ബഹുമാനം, സഹകരണം, പൊതുതാല്‍പ്പര്യം എന്നിവയുടെ ഉറച്ച അടിത്തറയിലാണ് ഇരുരാജ്യങ്ങളും തമ്മിലുളള സാഹോദര്യബന്ധം നിലനില്‍ക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.
രാജ്യത്തിന്റെ 92-ാമത് ദേശീയ ദിനത്തില്‍ സൗദി എംബസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍-അത്തിയ, കായിക യുവജന മന്ത്രി സലാ ബിന്‍ ഗാനം അല്‍ അലി, എന്‍ഡോവ്മെന്റ് ഇസ്ലാമിക കാര്യ മന്ത്രി (ഔഖാഫ്), ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം. അല്‍-ഗാനം, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍-അബ്ദുല്ല അല്‍-താനി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി, ഖത്തര്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സാലം ബിന്‍ ഹമദ് അല്‍ നബിത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ഡിസംബറിലെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായുള്ള കൂടിക്കാഴ്ചയും ഫലവത്തായെന്നും സൗദി അംബാസഡര്‍ വിശദീകരിച്ചു. ചര്‍ച്ചകളും ഈ സന്ദര്‍ശനത്തിന്റെ നല്ല ഫലങ്ങളും ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും തുടര്‍നടപടിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി മുന്നോട്ടുപോവുകയാണ് .

മന്ത്രിതലത്തിലും മറ്റ് തലങ്ങളിലും വിവിധ മേഖലകളിലുമുള്ള ഔദ്യോഗിക സൗദി പ്രതിനിധികളുടെ ഖത്തറിലേക്കുള്ള തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സജീവമായ ഉഭയകക്ഷി ബന്ധം സുദൃഡമാക്കുന്നതാണ്.

സൗദി-ഖത്തരി ജോയിന്റ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം, സഹകരണ മേഖലകള്‍ വിപുലീകരിക്കാനും കൂടുതല്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സാധിച്ചതായി അംബാസിഡര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!