Breaking News
ഡോ. യുസുഫുല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം നാളെ അസര്‍ നമസ്‌കാരാനന്തരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് അന്തരിച്ച ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം നാളെ അസര്‍ നമസ്‌കാരാനന്തരം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പള്ളിയില്‍ നടക്കുമെന്ന് ഖറദാവിയുടെ ഓഫീസ് അറിയിച്ചു. ജനാസ നമസ്‌കാരം ളുഹര്‍ നമസ്‌കാരാനന്തരം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
തുടര്‍ന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. അനുശോചന സ്വീകരണം നാളെ വൈകുന്നേരം പുരുഷന്മാര്‍ക്ക് ഖറദാവിയുടെ വീടിന് മുമ്പിലെ ഖൈമയിലും,സ്ത്രീകള്‍ക്ക് വീട്ടിലുമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.