ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ബ്ലഡ് ഡോണര്‍ യൂണിറ്റുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ ഹെല്‍ത്ത് കെയര്‍ വീക്കിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മൊബൈല്‍ ബ്ലഡ് ഡോണര്‍ യൂണിറ്റുകള്‍ ഇന്നുമുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.
ഇന്ന് ഖത്തര്‍ ഫൗണ്ടേഷന് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ യൂണിറ്റ് പ്രവര്‍ത്തിക്കും. സെപ്തംബര്‍ 30 ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബൈത്ത് അല്‍ ദിയാഫ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഒക്ടോബര്‍ 1 ന് വൈകുന്നേരം 4 മുതല്‍ 8 വരെ അല്‍ ഖോര്‍ മാള്‍ പ്രധാന കവാടം (ഗേറ്റ് 3) ലും മൊബൈല്‍ ബ്ലഡ് ഡോണര്‍ യൂണിറ്റ് സന്ദര്‍ശിക്കും.
ഒക്ടോബര്‍ രണ്ടിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ രണ്ട് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഖത്തര്‍ റെഡ് ക്രസന്റ് മുഷൈറിബ് ഗല്ലേറിയയിലും അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍ ഫീമെയില്‍ എന്‍ട്രന്‍സിലും .
ഒക്ടോബര്‍ മൂന്നിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഔട്ട്പേഷ്യന്റ് ക്ലിനിക്കിന് സമീപമുള്ള സിദ്ര മെഡിക്കല്‍ വിഐപി പ്രവേശന കവാടത്തിലാണ് ഡോണര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.