
Archived Articles
സി.കെ. മേനോന്‍ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിക്കും: ജെ.കെ. മേനോന്‍
ദോഹ: പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ തുടങ്ങിവച്ച സത്കര്‍മ്മങ്ങള്‍ തുടരാനായി അമ്മ ജയശ്രീ മേനോന്റെ നിര്‍ദ്ദേശാനുസരണം സി.കെ. മേനോന്‍ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് മകനും എ.ബി.എന്‍. കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോന്‍ പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നിരവധി സഹായങ്ങള്‍ക്കൊപ്പം സാമൂഹിക മേഖലയിലും ധനസഹായം നല്‍കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ബിസിനസ് ചെയ്ത് പണം സമ്പാദിക്കുകയെന്നതിലുപരി തന്റെ കൈയിലുള്ള ധനം കൊണ്ട് ആവശ്യക്കാരനെ സഹായിക്കുകയെന്നതിലായിരുന്നു സി.കെ. മേനോന്‍ സന്തോഷം കണ്ടെത്തിയിരുന്നതെന്നും ജെ.കെ. മേനോന്‍ പറഞ്ഞു.