
Uncategorized
ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേഴ്സ് മെഗാ മീറ്റ് ഒക്ടോബര്‍ 14 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേഴ്സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച ദോഹയിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശിഷ്ടാതിഥിയായി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍ പങ്കെടുക്കും.
അണ്‍ലോക്കിംഗ് ദ സെലിബ്രിറ്റി ഇന്‍ഫ്ലുവന്‍സര്‍ എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പാണ് മെഗാ മീറ്റിലെ പ്രധാന പരിപാടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ക്കുമൊക്കെ ഏറെ ഉപകാരപ്പെടുന്ന ശില്‍പശാലയായിരിക്കുമിതെന്ന് സംഘാടകര്‍ അറിയുിച്ചു.
വിശദവിവരങ്ങള്‍ക്കും റജിസ്ട്രേഷനുമായി 77972255, 50231123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കൂട്ടായ്മയുടെ അഡ്മിന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.