ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് മൂന്ന് പ്രാദേശിക കമ്പനികളുമായി സുപ്രീം കമ്മറ്റി ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ക്കായി മൂന്ന് പ്രാദേശിക കമ്പനികളുമായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി & ലെഗസി ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ചു. പ്രൊമോര്‍ട്ട്, ടോയ്‌സ് ഫോര്‍ ജോയ്, കണ്‍സെപ്‌റ്റോ എന്നീ കമ്പനികളുമായാണ് കരാറിലൊപ്പിട്ടത്.
2011-ല്‍ സ്ഥാപിതമായ പ്രൊമോര്‍ട്ട്, ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ മോഡലുകള്‍ നിര്‍മ്മിക്കും. ടോയ്‌സ് ഫോര്‍ ജോയ് സ്റ്റേഡിയം പസിലുകളും കണ്‍സെപ്‌റ്റോ സ്റ്റേഡിയങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ഫോണ്‍ കവറുകളുമാണ് ഉല്‍പാദിപ്പിക്കു. ടൂര്‍ണമെന്റിനിടെയുളള കോര്‍ണിഷ് ആക്ടിവേഷനിലും ആയിരക്കണക്കിന് ആരാധകര്‍ക്ക് ആതിഥ്യമരുളുന്ന ക്രൂയിസ് കപ്പല്‍ ലൈനറുകളിലും കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും.
ഖത്തറിലെ അവിശ്വസനീയമായ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട കളക്ടര്‍മാരുടെ ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രൊമോര്‍ട്ട്, ടോയ്‌സ് ഫോര്‍ ജോയ്, കണ്‍സെപ്‌റ്റോ എന്നീ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി & ലെഗസിയിലെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് & കൊമേഴ്സ്യല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ നാമ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഫുട്‌ബോള്‍ ആരാധകരും പ്രാദേശിക ജനങ്ങളും ഈ ഉല്‍പ്പന്നങ്ങള്‍ ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട വാണിജ്യ ചരക്ക് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് ഡീലുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി & ലെഗസി പ്രാദേശിക ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം .