ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്ന മുഹമ്മദ് മുസ്തഫ ഉള്ളാട്ടുപാറ ( 52 വയസ്സ് ) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിയാണ്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു.
മുഹമ്മദ് , ആമിന ദമ്പതികളുടെ മകനാണ്. 29 വര്‍ഷത്തോളമായി പ്രവാസിയാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് നാട്ടില്‍ വന്ന് തിരിച്ച് പോയതായിരുന്നു. ഖദീജ പൂക്കുന്നുമ്മല്‍ പാണ്ടിക്കാട് ആണ് ഭാര്യ . ഹിബ, ഹുദ ഹൈഫ എന്നിവര്‍ മക്കളും പുഴക്കല്‍ അബ്ദുല്‍ റൗഫ് ആമക്കാട് മരുമകനുമാണ് .
മുഹമ്മദ് മുസ്തഫയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ദുഹര്‍ നമസ്‌കാരശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനിലുള്ള പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ്ബൂബ് നാലകത്ത് അറിയിച്ചു.