Breaking News

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്; യാത്രക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കും: പ്രവാസി ലീഗല്‍ സെല്‍

ദോഹ. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ യാത്രക്കാര്‍ക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങള്‍ ഏറെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പ്രവാസി യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിന് നിയമ സഹായം നല്‍കാന്‍ പ്രവാസി ലീഗല്‍ സെല്‍ സംവിധാനം ഒരുക്കിയതായി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബല്‍ പി.ആര്‍ ഒ ആന്റ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ സുധീര്‍ തിരു നിലത്ത്, ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, യു. എ. ഇ ചാപ്റ്റര്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രവാസികള്‍ക്കും മറ്റുയാത്രക്കാര്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങള്‍ സര്‍ക്കാറിന്റെയും എയര്‍ലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗല്‍ സെല്‍ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളില്‍ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ .

നിയമ സഹായം ആവശ്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!