
Breaking News
ഖത്തര്‍ ലോകകപ്പ് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടി എന്‍ട്രി വിസയോടെ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടി എന്‍ട്രി വിസയോടെ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ . ലോകകപ്പ് ഖത്തര്‍ ഹയ്യ കാര്‍ഡുള്ള മുസ്ലീങ്ങള്‍ക്ക് സൗജന്യ സൗദി വിസയില്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും കഴിയുമെന്ന് സൗദി അറേബ്യയിലെ അല്‍ എഖ്ബരിയ ന്യൂസ് ചാനല്‍ അറിയിച്ചു.