Archived Articles

ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (യുഡിഎസ്ടി) 2022 സെമസ്റ്ററിനുള്ള അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ 2022 മെയ് 26 വരെ സ്വീകരിക്കുമെന്ന് യൂണിവേര്‍സിറ്റി അറിയിച്ചു. അപേക്ഷകര്‍ക്ക് https://www.cna-qatar.com/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

യുഡിഎസ്ടിയില്‍ 19 അപ്ലൈഡ് ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍, 24 ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവക്ക് പുറമെ 3 അപ്ലൈഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളുമുണ്ട്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി എന്നിവയില്‍ ബാച്ചിലര്‍ ഓഫ് അപ്ലൈഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍; ഡാറ്റാ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ബാച്ചിലര്‍ ഓഫ് അപ്ലൈഡ് സയന്‍സ്; ബാച്ചിലര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ റെസ്പിറേറ്ററി തെറാപ്പി, ബാച്ചിലര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ റേഡിയോഗ്രാഫി എന്നീ 4 പ്രോഗ്രാമുകള്‍ ഖത്തറില്‍ പൂര്‍ണ്ണമായും പുതിയതാണ്:

എഞ്ചിനീയറിംഗ് ടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ട്രേഡുകള്‍, ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് സയന്‍സസ് എന്നീ മൂന്ന് പ്രധാന സ്ട്രീമുകള്‍ക്ക് കീഴിലാണ് എല്ലാ പ്രോഗ്രാമുകളും .

Related Articles

Back to top button
error: Content is protected !!