കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തര്‍- രൂപീകരണ യോഗവും ലോകകപ്പ് ഐക്യ ദാര്‍ഢ്യ സംഗമവും നടന്നു . ജാതി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ ഖത്തറിലെ കിഴുപ്പിള്ളിക്കര നിവാസികള്‍ പങ്കെടുത്ത സ്നേഹ സംഗമത്തില്‍ 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഹിജാസ് പി ഐ -പ്രസിഡണ്ട് , ഷാജഹാന് വി എ – ജനറല്‍ സെക്രട്ടറി , ഷെറിന് സി എ – ഫിനാന്‍സ് സെക്രട്ടറി , ലിഷില്‍ ജോഷി, മോഹനന് (വൈസ് പ്രസിഡണ്ടുമാര്‍), ഷജീര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സന്തോഷ് ( പി ആര് ,അഡ്മിന് സെക്രട്ടറി), അബീഷ് ആദം (വെല്‍ഫെയര്‍ സെക്രട്ടറി), അഫ്സല് ( സ്പോര്‍ട്സ് സെക്രട്ടറി), പൂജ രാജേഷ് ( കള്‍ച്ചറല്‍ & മീഡിയ സെക്രട്ടറി), എന്നിവരെ കൂടാതെ 5 പേര് അടങ്ങുന്ന എക്സികുട്ടീവ് മെമ്പര്‍മാരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഉപദേശക സമിതി : സിദ്ധിഖ് ( ചെയര്മാന്), പ്രകാശ് (അമ്പു ) വൈസ് ചെയര്മാന്, അജിമോന് കണ്‍വീനര്‍
ഉപദേശക സമിതി അംഗങ്ങളായി: മന്‍സൂര്‍ , അന്‍സാരി ഇക്ബാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ലോകകപ്പ് ഐക്യദാര്‍ഢ്യ സംഗമം ഷഫീര്‍ കൊറിയ – പെരിങ്ങോട്ടുകര ( ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ഒഫീഷ്യല്‍ ഡിസൈനര്‍ ) ഉത്ഘാടനം ചെയ്തു . അന്‍സാരി ഇക്ബാല്‍ ,ഹിജാസ്, ഷജീര്‍ എന്നിവര്‍ സംസാരിച്ചു.
സംഘടന ലോഗോ പ്രകാശനം: സിദ്ധിക്ക് , ഷാജഹാന് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു ., ഉദഘാടന സ്പെഷ്യല്‍ സപ്ളിമെന്റ പ്രകാശനം: , അജിമോന്, മന്‍സൂര്‍ , ഹിജാസ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു , മെമ്പര്‍ഷിപ് കാര്‍ഡ് വിതരണ ഉത്ഘാടനം : പ്രകാശ് , അബീഷ് , ഷെറിന് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു .
പ്രിവിലേജ് കാര്‍ഡ് വിതരണ ഉത്ഘാടനം സന്തോഷ് , റഷീദ് , ലിഷില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു .
അറുപതോളം അംഗംങ്ങള്‍ പങ്കെടുത്ത സ്നേഹ സംഗമത്തില്‍ ഷാജഹാന് സ്വാഗതും നന്ദിയും പറഞ്ഞു . സംഘടനക്ക് കീഴില്‍ വനിതാ കൂട്ടായ്മയും നിലവില്‍ വന്നു .