
ഫിഫ റഫറി കപ്പ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബ് സ്റ്റേഡിയത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ നിയന്ത്രിക്കുന്ന റഫറിമാരുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തര്‍ സ്റ്റാര്‍സ് ലീഗും ഫിഫയും തമ്മിലുള്ള സഹകരണത്തിന് അനുസൃതമായി, റഫറിമാരുടെ ക്യാമ്പിനോടനുബന്ധിച്ച് ഫിഫ റഫറി കപ്പ് സംഘടിപ്പിക്കും.
2022 നവംബര്‍ 10 മുതല്‍ 26 വരെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില് 12 ക്ലബ്ബുകള്‍ മൂന്ന് ഗ്രൂപ്പുകളിലായി മാറ്റുരക്കും.