Archived Articles

ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൂട്ടായ്‌യ മില്ലേനിയം പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച രണ്ടാമത് മെഗാ മീറ്റ് ശ്രദ്ധേയമായി. . പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂരിന്റെ ഗ്രൂപ് അംഗങ്ങള്‍ക്കായുള്ള ശില്‍പശാലയായിരുന്നു മെഗ മീറ്റിലെ പ്രധാന പരിപാടി.


‘അണ്‍ലോക്കിംഗ് ദ സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന വിഷയത്തില്‍ നടന്ന ശില്പശാല, കോവിഡ് പ്രതിസന്ധി മൂലം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, യാത്രകള്‍, വ്‌ലോഗ്ഗിങ് തുടങ്ങിയവ നിര്‍ത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങളാകെ വീണ്ടും ഊര്‍ജസ്വലതയോടെ തിരിച്ചു കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതായി.

ലോകം മുഴുവന്‍ ഖത്തറിലേക്ക് ഉറ്റു നോക്കുന്ന ഈ വേളയില്‍, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹം എന്ന നിലയിലും, സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം സംവദിക്കന്നവരുടെ കൂട്ടായ്മ എന്ന നിലയിലും, ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൂട്ടായ്മ അംഗങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സജീവമായി ചര്‍ച്ചയായി. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്‌കാരിക, സദാചാര മൂല്യങ്ങള്‍ പരിപാലിക്കുന്നതിന്റെ പ്രാധാന്യവും അംഗങ്ങള്‍ പങ്കുവെച്ചു.

നമ്മുടെ പോറ്റമ്മ നാടായ ഖത്തര്‍, ഫിഫ 2022 ലോക കപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ കണ്ടന്റ് ക്രീയേറ്റര്‍മാര്‍ എന്ന നിലക്ക് എങ്ങിനെ ക്രിയാത്മകമായ പങ്കുവഹിക്കാനാകുമെന്നതിനെക്കുറിച്ചും മീറ്റ് ചര്‍ച്ച ചെയ്തു.

സംഗമത്തില്‍ അതിഥികളായെത്തിയ ഇന്‍ഫ്‌ളുന്‍സര്‍മാരായ മാഷാ , അര്‍ഷാദ്, എയ്ഞ്ചൽ റോഷൻ ആര്‍.ജെ. രതീഷ്, സാമൂഹിക പ്രവര്‍ത്തകനും, ലോകകേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരുടെ സാന്നിധ്യം മീറ്റിന് മാറ്റുകൂട്ടി.

ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൂട്ടായ്മ ഗ്രൂപ് അഡ്മിനുകളായ ലിജി അബ്ദുല്ല, ഷാന്‍ റിയാസ്, സലിം പൂക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിയാഥാ മെഡിക്കല്‍ സെന്റര്‍, ഔര്‍ ഷോപ്പീ ഓണ്‍ലൈന്‍ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ക്യൂ ബോക്‌സ്, ക്യൂ ഐ.സി.ബി, ഏഷ്യന്‍ ട്രേഡിംഗ്, കറി ലീവ്‌സ് റസ്‌റ്റോരന്റ്, ഫാസ്റ്റ് ഈസ്റ്റ് ട്രേഡിംഗ് എന്നിവര്‍ സഹ പ്രായോജകരായിരുന്നു.

ഈ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ വഴി ബന്ധപ്പെടണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!