Archived Articles
ക്യുജെക്ക് ഖത്തര്‍ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഒക്ടോബര്‍ 27 ന്
റഷാദ് മുബാറക്
ദോഹ. ഒരു പതിറ്റാണ്ടിലധികമായി ഖത്തറിന്റെ കലാ കായിക ഭൂപടത്തില്‍ കയ്യൊപ്പ് ചാര്‍ത്തി കുതിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് കോഴിക്കോട് ഖത്തര്‍ അലുമിനി (ക്യുജെക്ക് ഖത്തര്‍ ) സംഘടിപ്പിക്കുന്ന ഷൂട്ട് ഔട്ട് മത്സരം ഒക്ടോബര്‍ 27 ന് വൈകുന്നേരം 6.30 ന് അബു ഹമൂര്‍ പെട്രോള്‍ സ്റ്റേഷന് സമീപമുള്ള ഡി.എം. ഐ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ വിവിധ അലുമിനി ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 33858240 / 31304781 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.