Uncategorized

അല്‍ വുകൈര്‍ റോഡ് വികസനത്തിലെ പ്രധാന ജോലികള്‍ പൂര്‍ത്തീകരിച്ച് അശ് ഗാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ വുകൈര്‍ റോഡ് വികസനത്തിലെ പ്രധാന ജോലികള്‍ പൂര്‍ത്തീകരിച്ച് അശ് ഗാല്‍. പൊതുമരാമത്ത് അതോറിറ്റി ‘അശ്ഗാല്‍’ ദോഹ സൗത്ത് പ്രോജക്ട്, ഫേസ് 1 ലെ ഇടക്കാല റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി, അല്‍ വുകൈര്‍ റോഡിലെയും , അല്‍ മെഷാഫ് പ്രദേശങ്ങളിലെ ചില തെരുവുകളിലെയും മൊത്തം 12 കിലോമീറ്റര്‍ നീളമുള്ള പ്രധാന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

അല്‍ ജനൂബ് സ്റ്റേഡിയത്തിന് തെക്ക് സ്ഥിതി ചെയ്യുന്ന അല്‍ വുകൈര്‍ റോഡ്, അല്‍ വുകൈര്‍ റോഡുമായുള്ള കവലയില്‍ അല്‍ ഗാരിയ സ്ട്രീറ്റിന്റെ ഒരു ഭാഗം, അല്‍ മെഷാഫ് സ്ട്രീറ്റ്, സ്ട്രീറ്റ് നമ്പര്‍. 300 എന്നിവയെല്ലാം ഇപ്പോള്‍ ഗതാഗതത്തിനായി തുറന്നിരിക്കുന്നതായി അശ് ഗാല്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!