
പെനാല്‍റ്റി ഷൂട്ട്ഔട്ട് ടൂര്‍ണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജഴ്‌സി പ്രകാശനവും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 വേള്‍ഡ് കപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ചു കൊണ്ട് ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് സംഘടിപ്പിക്കുന്ന പെനാല്‍റ്റി ഷൂട്ട് ഔട്ട് ടൂര്‍ണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജേഴ്‌സി പ്രകാശനവും റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്നു.
ചടങ്ങില്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി അബീ മര്‍ശാദ് ,തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ തെക്കേക്കാട് ,സ്‌പോട്‌സ് കണ്‍വീനര്‍ അനീസ് , പഞ്ചായത്ത് ട്രഷറര്‍ റാഷിദ് എ വി, മുന്‍ ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാല്‍ എ എം മറ്റു ഭാരവാഹികളായ സുഫൈജ്,ഫൈസല്‍ എടച്ചാക്കൈ ,ഫൈസല്‍ യു എം തുടങ്ങിയവര്‍ സംബന്ധിച്ചു.