ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ 2025ല്‍ ഖത്തര്‍ പങ്കെടുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര, വ്യാവസായിക, നിക്ഷേപ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ 2025 ല്‍ ഖത്തര്‍ പങ്കെടുക്കും.
ഈ പങ്കാളിത്തം ഖത്തറി ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ജപ്പാനുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് അവസരം നല്‍കുകയും വിവിധ മേഖലകളില്‍ ബിസിനസുകളും പങ്കാളിത്തങ്ങളും സ്ഥാപിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെ ഒസാക്ക കന്‍സായിയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോ 2025 ല്‍ ദേശീയ പവലിയന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ കരാര്‍ ഒപ്പിട്ടു.
വേള്‍ഡ് എക്സ്പോ 2025 ഖത്തറിന്റെ തയ്യാറെടുപ്പ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി കമ്മീഷണര്‍ ജനറലുമായ നാസര്‍ മുഹമ്മദ് അല്‍ മുഹന്നദിയാണ് പങ്കാളിത്ത കരാര്‍ ഒപ്പിട്ടത്.