
Breaking News
ഫിഫ 2022 ലോകകപ്പിന്റെ അതിഥികളെ സ്വീകരിക്കാന്‍ പടുകൂറ്റന്‍ കപ്പല്‍ എം.എസ്.സി വേള്‍ഡ് യൂറോപ്പ ഖത്തറിലേക്ക് പുറപ്പെട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസമൊരുക്കുന്നതിനായി പടുകൂറ്റന്‍ കപ്പല്‍ എം.എസ്.സി വേള്‍ഡ് യൂറോപ്പ ഖത്തറിലേക്ക് പുറപ്പെട്ടു. നവംബര്‍ 13 ന് ദോഹയില്‍ കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടക്കും. 22 നിലകളിലായി 2626 കാബിനുകളുള്ള കപ്പലില്‍ അത്യാധുനിക സൗകര്യങ്ങളുണ്ട്.