
Breaking News
ഹയ്യ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് വിസ ഫാന്‍ വിസയിലേക്ക് മാറ്റാം
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ ഒന്നിന് മുമ്പ് ഖത്തറിലെത്തിയ പ്രവേശിച്ച സന്ദര്‍ശകര്‍ക്ക് ഹയ്യ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ വിസ ഫാന്‍ വിസയിലേക്ക് മാറ്റാമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കണം. സേവന ഫീസ് 500 റിയാലായിരിക്കുമെന്നും വിസയുടെ സാധുത 2023 ജനുവരി 23 വരെ ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി