Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫിഫ 2022 ലോകകപ്പിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തര്‍ സമന്വയ ‘ കളരിക്കല്‍ കൂട്ടായ്മ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സമന്വയ ‘ കളരിക്കല്‍ കൂട്ടായ്മ ‘ ഖത്തര്‍ ഫിഫ ലോകകപ്പ് 2022 ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദോഹ കോര്‍ണിഷിലെ കൗണ്ട് ഡൗണ്‍ ക്ലോക്കിന് മുന്നില്‍ 04-11-22 ന് വെള്ളിയാഴ്ച ഒത്തുചേര്‍ന്നു.

പരിപാടിക്ക് പ്രസിഡണ്ട് മുരളീ ദാസ് , സെക്രട്ടറി സുരേഷ് ബാബു പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖത്തര്‍ സമന്വയ ടീമിന്റെ പ്രമുഖ കളിക്കാരനായ പ്രദീപ് ഖത്തര്‍ ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കിന്റെ മുന്നില്‍ തന്റെ ഫ്രീസ്‌റ്റൈല്‍ കഴിവുകള്‍ കാഴ്ചവെച്ചു. രഞ്ജിത്ത് ദേവദാസ്, ശ്രീകുമാര്‍ കളരിക്കല്‍, വിജയകുമാര്‍, ഉണ്ണി കൊണ്ടോട്ടി എന്നിവര്‍ ഖത്തര്‍ ലോകകപ്പിന് ആശംസകളര്‍പ്പിച്ചു.

 

Related Articles

Back to top button