Archived Articles
ഇക്കോ സൈക്‌ളിസ്റ്റ് ഫായിസ് അഷ്‌റഫ് അലിക്ക് അല്‍ മുഫ്ത റെന്റ് ഏ കാറിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. മനുഷ്യസ്നേഹവും ലോകസമാധാനവും ഐക്യവും ഉദ്‌ഘോഷിച്ച് കേരളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ഐതിഹാസികമായ സൈക്കിള്‍ യാത്രയുടെ ഭാഗമായി ഖത്തറിലെത്തിയ ഇക്കോ സൈക്‌ളിസ്റ്റ് ഫായിസ് അഷ്‌റഫ് അലിക്ക് അല്‍ മുഫ്ത റെന്റ് ഏ കാറിന്റെ ആദരം .
അല്‍ മുഫ്താ റെന്റ് എ കാര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എ.കെ. ഉസ്മാന്‍ ഫായിസിന് മെമന്റോ സമ്മാനിച്ചു. ജനറല്‍ മാനേജര്‍മാരായ സിയാദ് ഉസ് മാന്‍, ഫാസില്‍ അബ്ദുല്‍ ഹമീദ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.