Breaking NewsUncategorized

ഹയ്യ കാര്‍ഡില്‍ അന്തിമ അംഗീകാരം ലഭിക്കുന്നതിന് ടിക്കറ്റ് എടുക്കാത്തവര്‍ താമസ ബുക്കിംഗ് സ്ഥിരീകരിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഡിസംബര്‍ 2 മുതല്‍ ലോകകപ്പിനുള്ള ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് വരുന്നതിനുള്ള ഹയ്യ കാര്‍ഡില്‍ അന്തിമ അംഗീകാരം ലഭിക്കുന്നതിന് ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി (ക്യുഎഎ) വഴിയോ മറ്റൊരു പ്ലാറ്റ്ഫോം വഴിയോ താമസ സൗകര്യം ബുക്ക് ചെയ്ത് ഖത്തറിലെ താമസം സ്ഥിരീകരിക്കണമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കി.

ലോകകപ്പ് ടിക്കറ്റില്ലാത്തവര്‍ക്ക് ഡിസംബര്‍ 2 ന് ശേഷം ഖത്തറിലേക്ക് വരുന്നതിനായി ഹയ്യാ കാര്‍ഡിന് അപേക്ഷിക്കുവാന്‍ Qatar2022.qa/Hayya എന്നതിലേക്ക് പോയി അപേക്ഷക വിഭാഗത്തിന് കീഴിലുള്ള നോണ്‍-മാച്ച് ടിക്കറ്റ് ഹോള്‍ഡര്‍ തിരഞ്ഞെടുക്കണം.

അംഗീകരിച്ചുകഴിഞ്ഞാല്‍,12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 500 റിയാല്‍ ഫീസ് ബാധകമാണ്. എന്നാല്‍ ഹയ്യ കാര്‍ഡിന് അന്തിമ അംഗീകാരം ലഭിക്കുന്നതിന്, ടിക്കറ്റ് ഉടമകളല്ലാത്തവര്‍ ഖത്തറില്‍ താമസിക്കുന്നത് സ്ഥിരീകരിക്കേണ്ടതുണ്ട് . അതിനുള്ള ഓപ്ഷനുകള്‍.

ഓപ്ഷന്‍ 1 – ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി മുഖേനയുള്ള ബുക്കിംഗ് . ടൂര്‍ണമെന്റിനുള്ള ഔദ്യോഗിക താമസ ഏജന്‍സിയെന്ന നിലക്ക് ഏറ്റവും വിശാലമായ ഓഫറുകള്‍ ലഭിക്കാം. ഇതില്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ , വില്ലകള്‍, ഫാന്‍ വില്ലേജുകള്‍, ക്രൂയിസ് ഷിപ്പ് ഹോട്ടലുകള്‍, ഹോളിഡേ ഹോംസ് തുടങ്ങിയ ഓപ്ഷനുകളുടെ ശ്രേണി കാണാം.

ഓപ്ഷന്‍ 2
24 മണിക്കൂര്‍ നേരത്തേക്ക് മാത്രമുളള ഒരു ദിവസത്തെ സന്ദര്‍ശനം ഉദ്ദേശിക്കുന്നവര്‍ക്ക് ഝമമേൃ2022.ൂമ/ഒമ്യ്യമ യിലോ ‘ഹയ്യ ടു ഖത്തര്‍ 2022’ ആപ്പ് ഉപയോഗിച്ചോ മാച്ച് ഡേ യില്‍ രജിസ്റ്റര്‍ ചെയ്യാം.

ഓപ്ഷന്‍ 3 . താമസ ബുക്കിംഗിനുള്ള മറ്റൊരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുക്കിംഗ് സ്ഥിരീകരിച്ച ശേഷം അവര്‍ ഹയ്യ വഴി അപ്ലോഡ് ചെയ്യുക.

Related Articles

Back to top button
error: Content is protected !!