ഇറാഖി ശില്‍പി അഹമ്മദ് അല്‍ ബഹ്റാനിയുടെ ദുഗോംഗ് ഫാമിലി’ ഇന്‍സ്റ്റാളേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇറാഖി ശില്‍പി അഹമ്മദ് അല്‍ ബഹ്റാനിയുടെ ദുഗോംഗ് ഫാമിലി’ ഇന്‍സ്റ്റാളേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അല്‍ റുവൈസ് ബീച്ചിലാണ് ദുഗോംഗ് ഫാമിലി’ ഇന്‍സ്റ്റാളേഷന്‍ . രാജ്യത്തിന്റെ പൊതു കലാ സംരംഭത്തിന്റെ ഭാഗമായി ഖത്തറിന്റെ കലാസൃഷ്ടികളുടെ ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഇത്.
അവിശ്വസനീയമായ ഈ ശില്‍പം ഖത്തര്‍ ജലത്തില്‍ നിന്നുള്ള വംശനാശഭീഷണി നേരിടുന്ന കടല്‍ പശുക്കള്‍ എന്നറിയപ്പെടുന്ന സമുദ്ര സസ്തനികളുടെ ആവിഷ്‌ക്കാരമാണ് . ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദുഗോങ്ങ് ജനസംഖ്യയുള്ള രാജ്യമാണ് ഖത്തര്‍.
ദുഗോംഗിന്റെ വലിയ ഒരു ശില്‍പം കഴിഞ്ഞ ആഴ്ചയില്‍ ദോഹ കോര്‍ണിഷിലും സ്ഥാപിച്ചിരുന്നു.
ലോകകപ്പിന്റെ മുന്നോടിയായി ഖത്തറിന്റെ പൊതു ഇടങ്ങളിലും ബീച്ചുകളിലുമൊക്കെ ലോകോത്തര കലാകാരന്മാരുടെ മനോഹരമായ ശില്‍പങ്ങളുയര്‍ത്തി ഒരു ഓപണ്‍ മ്യൂസിയത്തിന്റെ അന്തരീക്ഷമാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്.