
ലോകകപ്പ് സ്മാരക കറന്‍സി ഖത്തര്‍ ഇന്ന് പുറത്തിറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്മാരക ബാങ്ക് നോട്ടുകള്‍ ഇന്ന് (ബുധനാഴ്ച) പുറത്തിറക്കും.
ഖത്തറിന് നിലവില്‍ 1, 5, 10, 50, 100, 200, 500 എന്നീ മൂല്യങ്ങളിലാണ് കറന്‍സികള്‍ ഉള്ളത്. 2020 ലെ അഞ്ചാമത്തെ എഡിഷണിലാണ് 200 റിയാല്‍ നോട്ട് അവതരിപ്പിച്ചത്.