
ജനമനസ്സുകള്‍ കീഴടക്കി ടോയ് കഫെ ഉയരങ്ങളിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. കേരളത്തിലെ പുതിയ പ്രവാസി സംരംഭമായ ടോയ് കഫെ ജനമനസ്സുകള്‍ കീഴടക്കി ഉയരങ്ങളിലേക്ക് കുതിക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ ജനകീയ സംരംഭമായും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ചുമാണ് സംരംഭം മുന്നേറുന്നതെന്ന് ടോയ് കഫെക്ക് മേതൃത്വം നല്‍കുന്ന ബ്രൈറ്റ് മെന്‍ വെന്‍ച്വോര്‍സ് സി.ഇ.ഒ. ഉബൈദ് എടവണ്ണ പറഞ്ഞു.
എങ്ങിനെയും പണമുണ്ടാക്കാം എന്ന പുതിയ ഭ്രാന്തന്‍ ജല്‍പനങ്ങളെ തള്ളിമാറ്റി സമൂഹത്തെ കൂടെ ചേര്‍ത്തുനിര്‍ത്തികൊണ്ട് നവീനമായ ആശയങ്ങളും പ്രകൃതിക്കിണങ്ങിയ ചേരുവകൊണ്ടും കൂടെയുള്ളവരുടെ കട്ടസപ്പോര്‍ട്ടും എല്ലാംകൂടി ഒരു രസികന്‍ കിളിക്കൂട് ഒരുക്കിയാണ് ടോയ്് കഫെ ചങ്ക്‌സ് കേരളത്തിലും പ്രവാസ ലോകത്തും ചര്‍ച്ചാവിഷയമാകുന്നത്. കേരളത്തിലെ പെട്രോ സ്‌റ്റേഷനുകളിലാണ് നൂതനമായ ഈ സംവിധാനം പ്രചാരം നേടുന്നത്.
സിങ്കപ്പൂര്‍ സ്റ്റെല്‍ ഡ്രൈവ് ത്രൂ കഫെ ഷോപ്പ് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ യത്രക്കാരായ നമ്മുടെ അതിഥികള്‍ക്ക് അവരുടെ യാത്രക്കാവശ്യമായത് ഓര്‍ഡന്‍ ചെയ്യാം. നിമിഷങ്ങള്‍ കൊണ്ട് കാപ്പെച്ചിനോ, നില്ലൂസ് ബര്‍ഗര്‍, സാന്‍ഡ്‌വിച്ച്, സ്‌നാക്‌സ്, ഡ്രൈഫ്രൂട്ട്‌സ്, ഐസ് ക്രീം, ഫ്രഷ് ജ്യൂസ്, സോഫ്റ്റ് ഡ്രിഗ്‌സ് അങ്ങിനെ ടോയ് കഫെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ അവരിലേക്ക് എത്തുന്നു.
യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുവാനും, പെട്രോള്‍ അടിക്കുവാനും ടോയ് കഫെ ആസ്വദിക്കുവാനും സാധിക്കുന്നു. അടുത്ത ഘട്ടത്തില്‍ ചില ഔട്ട്‌ലെറ്റുകളിലെങ്കിലും മിനിസൂപ്പര്‍ മാര്‍ക്കറ്റുകളും ലക്ഷ്യമാക്കുന്നുണ്ട്. ബ്രൈറ്റ്‌മെന്‍വെന്‍ഞ്ചേഴ്‌സ്, എല്‍ എല്‍ പി എന്ന കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടോയ് കഫെയുടെ മലപ്പുറം കൊച്ചി ശാഖകളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയാണ്.
രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലുടനീളം 200 ഔട്ട്‌ലെറ്റുകളാണ് ലക്ഷ്യമാക്കുന്നത്. ജര്‍മ്മന്‍ ടെക്‌നോളജിയുടെ ടോയ് കഫെ മെഷിനറീസ് അന്താരാഷ്ട്രനിലവാരത്തിലുള്ള ബാരിസ്റ്റ ട്രൈനിംഗ് കേരളത്തിലുടനീളം ഒരേ സാങ്കേതികവിദ്യ, ഒരേ ഇന്റീരിയര്‍ ഇങ്ങിനെ ടോയ് കഫെ വ്യത്യസ്ഥമായ ബ്രാന്റിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
പ്രവാസലോകത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ലുലു, നെസ്റ്റോ,അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ തലപ്പത്തുണ്ടായിരുന്ന നാസര്‍ അബൂബക്കര്‍ കൊടുങ്ങല്ലൂര്‍ ചെയര്‍മാന്‍, സൗദിയില്‍ ബിസിനസ് രംഗത്തും സാമൂഹ്യ മേഖലയിലും പ്രവര്‍ത്തിച്ചിരുന്ന ഹാരിസ് ബാബു മഞ്ചേരി മാനേജിംഗ് ഡയറക്ടര്‍, സൗദിയിലെ കാനൂ കമ്പനിയിലെ ചീഫ് അകൗണ്ടന്റായിരുന്ന നൗഷാദ് വടപുറം സിഎഫ്ഒ, മാധ്യമരംഗത്തും സാമൂഹ്യ രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ഉബൈദ് എടവണ്ണ സിഇഒ എന്നിവരുടെ കരുത്തുറ്റ നേതൃത്വം ടോയ് കഫെക്ക് തണലേകുന്നു.
പ്രവാസി പുനരധിവാസത്തിന് ടോയ്കഫെ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കി ഒട്ടേറെ പേര്‍ക്ക് തൊഴിലവസരങ്ങളും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ സ്ഥിരവരുമാനവും ടോയ് കഫെ ഉറപ്പ്‌നല്‍കുന്നുണ്ട്. ഓരോ ജില്ലയിലും ടോയ് കഫെയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍ക്ക് ഫ്രാഞ്ചൈസിക്കായി 0091730 6748855,9496850116 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അകമഴിഞ്ഞ പിന്തുണയോടെ ടോയ്കഫെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും. ബ്രൈറ്റ് മെന്‍ വെന്‍ച്വോര്‍സിന്റെ കീഴില്‍ അടുത്തഘട്ടമായി ഹൈപ്പര്‍മാര്‍ക്കറ്റ്, ഐ.ടി, എഡ്യുക്കേഷന്‍, ടൂറിസം, ഡിജിറ്റല്‍ മീഡിയ എന്നിവയും നടപ്പിലാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.