
ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ടെസ്റ്റ് ഈവന്റ് നവംബര്‍ 16 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ നവംബര്‍ 16 ബുധനാഴ്ച ഹയ്യ കാര്‍ഡ് ഉടമകള്‍ക്കായി ഒരു പ്രത്യേക ടെസ്റ്റ് ഇവന്റ് സംഘടിപ്പിക്കും.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി നവംബര്‍ 19 ന് ഫാന്‍ ആക്ടിവേഷന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിന് മുമ്പുള്ള അവസാന റിഹേഴ്‌സലായിരിക്കും ഈ പരിപാടി.
ടെസ്റ്റ് ഇവന്റില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് റസിഡന്റ് ഡിജെകളുടെ പ്രകടനങ്ങളോടൊപ്പം പ്രത്യേക മൈക്കള്‍ ജാക്‌സണ്‍ ഷോയും ആസ്വദിക്കാം. ഗേറ്റ്‌സ് വൈകുന്നേരം 5 മണിക്ക് തുറക്കും, പ്രദര്‍ശനം രാത്രി 10 മണി വരെ തുടരും.