
Archived Articles
ദോഹാ എക്സിബിഷന് സെന്ററിലും ബാസിലാ സിലാ മുഴങ്ങി തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഫിഫയുടെ ഓപറേഷന് സെന്ററായ ദോഹാ എക്സിബിഷന് സെന്ററിലും മലയാളി അധ്യാപകനായ നൗഷാദ് മാഷ് എഴുതുകയും സംഗീതം നല്കി പാടുകയും ചെയ്ത ബാസിലാ സിലാ മുഴങ്ങി തുടങ്ങി. ഫിഫയുടെ ഔദ്യോഗിക ട്രാക്കിന് ശേഷം മലയാളി അധ്യാപകന്റെ പാട്ടും വീഡിയോയും മുഴങ്ങിയത് ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാന മുഹൂര്‍ത്തമായി.
ഫിഫയുടെ ക്ഷണ പ്രകാരം ലോകകപ്പ് ഡ്യൂട്ടിക്കായി ദോഹയിലെത്തിയ നൗഷാദ് മാഷിന്റേയും നിരവധി മലയാളി വളണ്ടിയര്‍മാരുടേയും ഫിഫ അധികൃതരുടേയും സാന്നിധ്യത്തിലാണ് ബാസില സില ദോഹാ എക്സിബിഷന് സെന്ററിലെ പടുകൂറ്റന്‍ സ്ക്രീനില്‍ മുഴങ്ങിയത്.