Archived Articles
ജനസാഗരമായി ഫാന്‍ സോണുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനെത്തിയ ആരാധകര്‍ക്ക് കളിയാരവങ്ങള്‍ ആസ്വദിക്കാനും ആഹ്‌ളാദിക്കാനുമായൊരുക്കിയ ഫാന്‍ സോണുകള്‍ ജനസാഗരമായി. സംഗീതവും വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളുമൊക്കെ ലഭ്യമായ ഫാന്‍ സോണുകളില്‍ വിശാലമായി കളിയാസ്വദിക്കാനും സൗകര്യമൊരുക്കിയതാണ് പതിനായിരങ്ങളെ ഫാന്‍ സോണുകളിലേക്കാകര്‍ഷിച്ചത്.