സെര്‍ബിയയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം
അമാനുല്ല വടക്കാങ്ങര
ദോഹ. സെര്‍ബിയയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി 10 മണിക്ക് നടന്ന ആവേശകരമായ മല്‍സരത്തിലാണ് സെര്‍ബിയയുടെ ശക്തമായ കോട്ടകള്‍ ഭേദിച്ച് ബ്രസീല്‍ ജേതാക്കളായത്.
തുടക്കം മുതല്‍ ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ സെര്‍ബിയയുടെ വലകുലുക്കാനുള്ള ശ്രമങ്ങളൊക്കെ പാഴായി. ആദ്യ പകുതിയില്‍ ആര്‍ക്കും ഗോളടിക്കാനായില്ല.
ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് സെര്‍ബിയന്‍ പട കളത്തില്‍ നിറഞ്ഞ് നിന്നത്. രണ്ടാം പകുതിയില്‍ റിച്ചാല്‍സിന്റെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജേതാക്കളായത്.
5 തവണ ഫിഫ ലോകകപ്പ് കിരീടം ചൂടിയ ബ്രസീലിനോട് പൊരുതി തോറ്റ സെര്‍ബിയ നല്ല പ്രധിരോധവും , പ്രത്യാക്രമണവും കാഴ്ചവച്ചു.
ഇതുവരെ നടന്ന മത്സരങ്ങളില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ആദ്യാവസാനം മികച്ച പ്രകടനം നടത്തിയ ബ്രസീലിയന്‍ താരങ്ങള്‍
രണ്ടാം പകുതിയില്‍ നടത്തിയ മുന്നേറ്റങ്ങളും , തന്ത്രങ്ങളും കാണികള്‍ക്ക് കണ്‍നിറയെ കാണാനുണ്ടായിരുന്നു.
സെര്‍ബിയയുടെ വല കുലുക്കികൊണ്ട് റിച്ചാലിസണ്‍ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ രണ്ടാം ഗോള്‍ ഈ മാമാങ്കത്തില്‍ ഇതുവരെ പിറന്ന ഗോളുകളിലെ ഏറ്റവും മനോഹരമായ ഗോളാണെന്ന് പറയാം.