Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പിനെ കുടുംബസംഗമമാക്കി പ്രവാസി മലയാളികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനെ കുടുംബസംഗമമാക്കി പ്രവാസി മലയാളികള്‍. നിരവധി മലയാളികളാണ് സ്വന്തക്കാരേയും ബന്ധുക്കളേയും ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തിച്ച് കുടുംബസമേതം ലോകകപ്പാസ്വദിക്കുന്നത്. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥ്യമരുളാനുള്ള ഹയ്യാ കാര്‍ഡിലെ സൗകര്യം പ്രയോജനപ്പെടുത്തി നിരവധി പേരാണ് ഖത്തറിലെത്തിയത്.
കുടുംബത്തോടൊപ്പം ലോകകപ്പാസ്വദിക്കാന്‍ ഭാഗ്യം ലഭിച്ച പ്രവാസികളുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ് . നാട്ടില്‍ നിന്നുമാത്രമല്ല മറ്റു പല രാജ്യങ്ങളില്‍ നിന്നും കുടുംബക്കാരേയും സുഹൃത്തുക്കളേയും കൊണ്ടുവന്ന ലോകകപ്പ് ആഘോഷമാക്കുന്ന നിരവധി പ്രവാസികളുണ്ട്

Related Articles

Back to top button