
ഖത്തറിന്റെ ആതിഥ്യം വിസ്മയിപ്പിക്കുന്നത്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ ആതിഥ്യം വിസ്മയിപ്പിക്കുന്നതെന്ന് ഫുട്‌ബോള്‍ ആരാധകര്‍. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നും ഫിഫ 2022 ലോകകപ്പിനായി ഖത്തറിലെത്തിയ ആരാധകരൊക്കെ ഖത്തറിന്റെ ഊഷ്മളമായ ആതിഥ്യവും ലോകകപ്പിനായി ഖത്തറൊരുക്കിയ ലോകോത്തര സംവിധാനങ്ങളും ഉള്‍കൊള്ളുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിനെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നതിനാല്‍ ഏറെ ആശങ്കയോടെയാണ് പലരും ഖത്തറിലെത്തിയത്. എന്നാല്‍ എല്ലാ ആശങ്കകളും അസ്ഥാനത്തായതായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ പല ആരാധകരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.