സി ഐ സി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് കമ്മ്യൂണിറ്റി സപ്പോര്‍ട്ടിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
അല്‍ ദാന കമ്പനിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിനോടനുബന്ധിച്ച് ഇമാറ ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 8 ലെ അല്‍ ദാന ക്യാമ്പില്‍ വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ നടന്ന പരിപാടി സി ഐ സി പ്രസിഡന്റ് ഖാസിം ടി കെ ഉദ്ഘാടനം ചെയ്തു.
ഹമദ് ബ്ലഡ് ബാങ്കില്‍ നിന്നും ആറു ബെഡ്ഡുകളുള്ള പ്രത്യേക യൂണിറ്റ് എത്തിയാണ് രക്തം ശേഖരിച്ചത്. രക്തദാനത്തിനായി നൂറോളം പേര്‍ സന്നദ്ധരായി. സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തു. സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, ജനസേവന വിഭാഗം തലവന്‍ അബ്ദുറഹീം പി പി , അല്‍ ദാന സ്വിച്ച് ഗിയര്‍ എച് ആര്‍ തലവന്‍ സുനില്‍കുമാര്‍, ഇമാറ മെഡിക്കല്‍ സെന്റര്‍ ഇഋഛ സുമേഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ യോഗേഷ് ബട്ട്, ഡോക്ടര്‍ .ആഷിം കുമാര്‍ മണ്ഡല്‍ ബിസിനസ് ഡവലപ്‌മെന്റ്‌റ് എക്‌സിക്യൂട്ടീവ് അമീന്‍ അന്നാര സി ഐ സി വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ധിഖ് വേങ്ങര, വളണ്ടിയര്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.