
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മികച്ച ജനപങ്കാളിത്തം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മികച്ച ജനപങ്കാളിത്തം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ടിന് ശേഷവും ലോകകപ്പ് സ്‌റ്റേഡിയങ്ങളിലെ ശരാശരി അറ്റന്റന്‍സ് 94% ആണെന്ന് ഫിഫ അറിയിച്ചു.
മൊത്തം ടിക്കറ്റ് വില്‍പ്പന 30 ലക്ഷം കവിഞ്ഞതായും ലുസൈല്‍ സ്‌റ്റേഡിയത്തില്‍ സെര്‍ബിയയ്ക്കെതിരെ ബ്രസീലിന്റെ കളിക്കാണ്് ഏറ്റവുമധികം ആളുകള്‍ കളികാണാനെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 88103 പേരാണ് അന്ന് സ്റ്റേഡയത്തിലെത്തിയത്. അതേ ദിവസം, ദോഹയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 98,000 ആരാധകര്‍ക്ക് ആതിഥേയത്വം വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.