
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അല്‍ ബെയ്ത്ത് സ്‌റ്റേഡിയം
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അല്‍ ബെയ്ത്ത് സ്റ്റേഡിയം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി ഇന്ന് സാക്ഷ്യം വഹിക്കും. 92 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫിഫയുടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന മുഹൂര്‍ത്തത്തനാണ് ഇന്ന് അല്‍ ബെയ്ത്ത് സ്റ്റേഡിയംസാക്ഷിയാവുക.
ഇന്ന് രാത്രി 10 മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന കോസ്റ്റാറിക്ക-ജര്‍മ്മനി ഗ്രൂപ്പ് ഇ മത്സരത്തിന്റെ ചുമതല മൂന്ന് വനിത റഫറിമാരെ ഏല്‍പ്പിച്ചാണ് സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകക്ക് ഒരു അറബ് രാജ്യത്തുനിന്നും ഫിഫ തുടക്കം കുറിക്കുന്നത്.
സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് എന്ന 38 കാരിയായ ഫ്രഞ്ച് വനിതയാണ് ഇന്നത്തെ പ്രധാന റഫറി. ബ്രസീലിയന്‍ ന്യൂസയും മെക്സിക്കന്‍ ഡയസും സഹായികളായി എത്തും.